നല്ല ജനകീയനാണല്ലോ... രാഷ്ട്രീയത്തില്‍ കൂടുന്നോ?, അന്ന് കാറില്‍ കയറുമ്പോള്‍ ഗൗരിയമ്മ എന്റെ ചെവിയില്‍ മന്ത്രിച്ചത്: ബാലചന്ദ്ര മേനോന്‍

കെ.ആര്‍ ഗൗരിയമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ബാലചന്ദ്ര മേനോന്‍. കോളേജ് കാലഘട്ടത്തിലെ ഒരു പഴയ ചിത്രം പങ്കുവച്ചാണ് അദ്ദേഹം ഗൗരിയമ്മക്ക് വിട പറഞ്ഞത്. കോളേജ് കാലത്ത് ഗൗരിയമ്മയെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അന്ന് ഗൗരിയമ്മ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതിനെ കുറിച്ചുമാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.

ബാലചന്ദ്ര മേനോന്റെ കുറിപ്പ്:

എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂര്‍വ്വമായ ഇതള്‍ !

യൂണിവേഴ്സിറ്റി കോളേജ് ചെയര്‍മാനായുള്ള എന്റെ കോളേജ് (1973 1974) കാലഘട്ടത്തില്‍ ഗൗരിയമ്മയെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ചടങ്ങ് കഴിഞ്ഞു കാറില്‍ കയറുമ്പോള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചത് ഓര്‍മ്മയിലുണ്ട്. “നല്ല ജനകീയനാണല്ലോ …രാഷ്ട്രീയത്തില്‍ കൂടുന്നോ?”

ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്. അതില്‍ പിന്നെ, പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ “പച്ചപ്പ്” ആകര്‍ഷകമായി തോന്നിയില്ല എന്ന്
മാത്രം.

കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികള്‍ ..!

Read more