'എന്റെ കല്യാണത്തിന് പോലും എത്താതിരുന്ന ആളെ എയര്‍പോര്‍ട്ടില്‍ നിന്ന് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്': ബാല

അടുത്തിടയിലായിരുന്നു നടന്‍ ബാലയുടെ രണ്ടാം വിവാഹം. വിവാഹത്തിന് ശേഷം ഭാര്യ എലിസബത്തുമൊത്തുള്ള ചിത്രങ്ങളും വീഡിയോയുമായി എല്ലാ വിശേഷങ്ങളും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ബാല പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തന്റെ വിവാഹത്തിന് എത്താതിരുന്ന സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടെത്തിയ വിശേഷമാണ് ബാല പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ആണ് വിവാഹത്തിന് എത്താതിരുന്ന ബാലയുടെ ആ സുഹൃത്ത്. ശ്രീശാന്ത് ആണ് ബാലയുടെ വിവാഹം കഴിഞ്ഞ വിവരവും, എലിസബത്തിനെയും പ്രേക്ഷകര്‍ക്ക് ആദ്യം പരിചയപ്പെടുത്തുന്നത്.

എന്നാല്‍ പിന്നീട് നടന്ന വിവാഹ റിസപ്ഷനില്‍ ശ്രീശാന്ത് എത്തിയിരുന്നില്ല. ആ പരിഭവം നിലനില്‍ക്കെയാണ് ശ്രീശാന്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് ബാല കാണുന്നതും വീഡിയോ ചെയ്ത് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതും.