അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും, ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടൂ; അമൃത- ഗോപി സുന്ദര്‍ വിഷയത്തില്‍ ബാലയുടെ പ്രതികരണം

അമൃത സുരേഷിന് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന് സൂചന നല്‍കുന്നതാണ് ചിത്രമെന്നാണ് കമന്റുകള്‍.
ചിത്രം വൈറലായതിന് പിന്നാലെ നിരവധിപേരാണ് വിഷയത്തില്‍ അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാലയുടെ അഭിപ്രായം ചോദിച്ച് ഇന്‍സ്റ്റാഗ്രാം പേജില്‍ കമന്റുകള്‍ ഇട്ടത്.

ഇപ്പോഴിതാ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേര്‍ വിളിക്കുന്നു.

അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാന്‍ നന്നായി ഇപ്പോള്‍ ജീവിക്കുന്നു. അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം.’ ബാല പറഞ്ഞു.

‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..’ എന്ന അടിക്കുറിപ്പുമായാണ് അമൃത ഗോപിസുന്ദറിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ ഗോപി സുന്ദറും ഇതേ ചിത്രവും അടിക്കുറിപ്പും പങ്കുവക്കുകയായിരുന്നു.