വെള്ളം ചേര്‍ക്കാത്ത ജവാന്‍ എടുക്കട്ടെ ബാബേട്ടാ എന്ന് ആരാധകന്‍; മറുപടി നല്‍കി ബാബുരാജ്

മലയാളത്തിലെ ജനപ്രിയ നടന്മാരില്‍ ഒരാളാണ് ബാബുരാജ്. അടുത്തിടെ ജോജിയിലെ ജോമോന്‍ എന്ന കഥാപാത്രത്തിലൂടെ ബാബുരാജ് കൈയ്യടി നേടിയിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു അത്. ഇപ്പോഴിതാ ബാബുരാജ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ ഒരു സെല്‍ഫിയാണ് ബാബുരാജ് പങ്കുവച്ചത്.

പുറത്ത് മഴ പെയ്യുന്നു, അതിരാവിലെ. വര്‍ക്ക് ഔട്ട് ക്യാന്‍സല്‍ ചെയ്താലോ എന്നാണ് ആലോചിക്കുന്നത്. എന്ന ക്യാപ്ഷനോടെയായിരുന്നു ബാബുരാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തുകയായിരുന്നു.

ചിത്രത്തിന് വളരെ രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നത്. കമന്റുകള്‍ക്ക് ബാബുരാജ് മറുപടിയും നല്‍കുന്നുണ്ട്. ഹായ് ചോദിച്ച് വന്നവര്‍ക്കെല്ലാം താരം ഹായ് കൊടുക്കുന്നുണ്ട്. ഇതിനിടെ ഒരു വിരുതന്‍ ഒരു കപ്പ് വെള്ളം ചേര്‍ക്കാത്ത ജവാന്‍ എടുക്കട്ടെ ബാബേട്ടാ എന്ന് കമന്റ് ചെയ്തു. ഇതിനും ബാബുരാജ് മറുപടി നല്‍കി. ജവാനോ കിട്ടാനുണ്ടോ ഇപ്പോ എന്നായിരുന്നു ബാബുരാജിന്റെ മറുപടി.

ഇതിനിടെ മദ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഒരാളെത്തി. നിങ്ങള്‍ നല്ലൊരു നടനാണെന്നും ഈ ലഹരി കാരണം ഒരു പാട് നല്ല നടന്മാരെ നമുക്ക് നഷ്ടമായെന്നും ഇതില്‍ നിന്നും ഒന്നും നേടുകയില്ല, എല്ലാം നഷ്ടപ്പെടുകയല്ലാതെ എന്നായിരുന്നു കമന്റ്. ഞാന്‍ കഴിക്കില്ലെന്നായിരുന്നു ഇയാള്‍ക്ക് ബാബുരാജ് മറുപടി നല്‍കിയത്.