യുവാവിന്റെ ദുരൂഹ മരണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബാബുരാജ്

യുവാവിന്റെ മരണത്തില്‍ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ബാബുരാജ്. ഫെയ്സ്ബുക്ക് ലൈവില്‍ വന്നാണ് ബാബുരാജ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയത്. തന്നെ കുറിച്ച് അപവാദങ്ങള്‍ പറയുന്നവര്‍ സ്വന്തം കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു കൂടി അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നു പറയുന്ന ബാബുരാജ് സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങള്‍ക്കു മാത്രം തന്റെ പേര് ചേര്‍ക്കാതെ പുറത്തുള്ള വിഷയങ്ങളില്‍ കൂടി ബാബുരാജ് എന്ന പേര് ചേര്‍ത്ത് പ്രചരിപ്പിക്കണമെന്ന് പരിഹസിക്കുന്നുമുണ്ട്.

പുതുവര്‍ഷ പുലരിയിലാണ് ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകനായ നിധിന്‍ മാത്യു എന്ന 29 കാരന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തുന്നത്. ഇലവീഴാപൂഞ്ചിറയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്ന നിധിന്റെ മൃതദേഹത്തിന്റെ മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയിലും മുഖത്ത് പോറലുകള്‍ ഏറ്റ നിലയിലുമായിരുന്നു.

മരിച്ച നിധിന്റെ പിതാവ് സണ്ണി വസ്തുതര്‍ക്കത്തിന്റെ പേരില്‍ ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിച്ച വ്യക്തിയാണ്. ഇതാണ് നിധിന്റെ മരണത്തിന്റെ പിന്നില്‍ ബാബുരാജിന് പങ്കുണ്ടെന്ന രീതിയില്‍ പ്രചാരണം നടത്താന്‍ കാരണം. മരണത്തില്‍ ബാബുരാജിന്റെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തനിക്കെതിരേ സംശയങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പ്രതികരണവുമായി ബാബുരാജ് രംഗത്ത് വന്നിരിക്കുന്നത്.

ബാബുരാജിന്റെ വാക്കുകള്‍;

Posted by Baburaj on Wednesday, 3 January 2018