‘എന്റെ പേരിൽ  ഒരുവൻ ഫെയ്സ്ബുക്കിൽ വന്നിട്ടുണ്ട്’; വ്യാജനെ തുറന്നു  കാട്ടി ബാബുരാജ്

ഫെയ്സ്ബുക്കിലെ  വ്യാജ അക്കൗണ്ട് കാട്ടി നടൻ ബാബുരാജ്. താനെന്ന  വ്യാജേന പലരുമായി ഈ അക്കൗണ്ട് ഉപയോഗിക്കുന്നയാൾ ഇടപെഴുകുന്നുണ്ടെന്നും ഇയാളെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

ഇങ്ങനെ ഒരുവൻ ഫെയ്സ്ബുക്കിൽ വന്നിട്ടുണ്ട് , അവനെ കണ്ടുപിടിക്കാൻ നോക്കുന്നുണ്ട്. ഞാൻ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട്. ഇത് എന്റെ അകൗണ്ട് അല്ല.നോക്കാം ബാബുരാജ്

ജോജിയാണ് ബാബുരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസിൽ അവതരിപ്പിച്ച ജോജിയുടെ ചേട്ടൻ ജോമോനായാണ് ബാബുരാജ് ചിത്രത്തിലെത്തിയത്. ബാബുരാജ് എന്ന നടന്റെ തിരിച്ചുവരവാണ് ജോജി എന്ന ചിത്രം എന്നും സോഷ്യൽ മീഡിയയിൽ പ്രേക്ഷകര്‍ പറയുന്നത്.