‘ബാബു ആന്റണി ആ സിനിമയിലില്ല’ നിർമ്മാതാവ് പറഞ്ഞു; താണ്ഡവം സിനിമയിലെ തന്റെ രംഗങ്ങൾ നീക്കം ചെയ്തതിനെ കുറിച്ച് ബാബു ആന്റണി

താണ്ഡവം സിനിമയിൽ നിന്ന്  ക്ലൈമാക്‌സിൽ വില്ലനെ നേരിടുന്ന രംഗം  നീക്കം ചെയ്ത സംഭവം അടുത്തിടെ ബാബു ആന്റണി വെളിപ്പെടുത്തിയിരുന്നു.

കരിയറിലെ  വഴിത്തിരിവാകുമായിരുന്ന ഈ വേഷത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ബാബു ആന്റണി. മനോരമ ഓൺലൈനുമായുളള അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമ റിലീസ് ചെയ്തപ്പോൾ എന്റെ ഫൈറ്റ് സീൻ ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് ഞാൻ നിർമ്മാതാവിനെ വിളിച്ചു കാര്യം ചോദിച്ചു, ‘ബാബു ആന്റണി ആ സിനിമയിലില്ല’ എന്ന ഉത്തരമാണ് ലഭിച്ചത്. എഡിറ്റിംഗ് ടേബിളിൽ ആ രംഗങ്ങൾ മുറിച്ചുമാറ്റപ്പെടുകയായിരുന്നു.

നിരാശ തോന്നിയെങ്കിലും ഒരു സിനിമയിൽ ആരൊക്കെ ഉണ്ടാകണമെന്ന് അത് സൃഷ്ടിക്കുന്ന സംവിധായകന്റെയും നിർമ്മാതാവിന്റെയും തീരുമാനമാണെന്ന് പിന്നീട് മനസ്സിലായി.– ബാബു ആന്റണി വ്യക്തമാക്കി .