ഷെയ്ന്‍ പ്രവര്‍ത്തിക്കുന്നത് തന്നിഷ്ടപ്രകാരം: ബി. ഉണ്ണികൃഷ്ണന്‍

ഷെയ്ന്‍ പ്രവര്‍ത്തിക്കുന്നത് തന്നിഷ്ടപ്രകാരമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. ഷെയ്ന്‍ സ്വന്തം വഴിക്ക് നീങ്ങുമ്പോള്‍ പ്രൊഡൂസേഴ്‌സ് അസോസിയേഷന് എന്തുറപ്പാണ് തങ്ങള്‍ക്ക് നല്‍കാനാവുക എന്ന് ബി. ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു. ഷെയ്ന്‍ ഈ നിലപാട് തുടരുന്നിടത്തോളം ഫെഫ്ക ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് തയ്യാറല്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന ഷെയ്ന്റെ പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ച്ചയുമാണ് സിനിമാ സംഘടനകളെ ചൊടിപ്പിച്ചത്. ഐഎഫ്എഫ്കെ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയായിരുന്നു ഷെയ്നിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള മനോരോഗ പ്രസ്താവന.

ഷെയ്ന്‍ നിഗത്തെ വിലക്കിയതുമായി ബന്ധപ്പെട്ട് അമ്മയും ഫെഫ്കയും നടത്തി വന്നിരുന്ന സമവായ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. സമവായ ചര്‍ച്ചകള്‍ പുരോഗമിക്കെ ഷെയ്ന്‍ നടത്തിയ പ്രയോഗം “അമ്മ”യില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.