'നവംബറില്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ'; ആറാട്ട് റിലീസിനെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട് സിനിമയുടെ റിലീസ് ഉടന്‍ ഉണ്ടാവില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഒക്ടോബര്‍ 25ന് തിയേറ്ററുകള്‍ തുറക്കുന്ന പശ്ചാത്തലത്തിലാണ് സംവിധായകന്റെ കുറിപ്പ്. നവംബര്‍ മാസത്തോട് കൂടി മാത്രമേ ആറാട്ട് തിയേറ്ററുകളില്‍ എത്തുമെന്ന് പറയാന്‍ സാധിക്കുകയുള്ളു എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ്:

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ പോവുന്ന സാഹചര്യത്തില്‍ ‘ആറാട്ടി’ന്റെ റിലീസിനെ കുറിച്ച് മാധ്യമങ്ങളും സിനിമാ വ്യവസായമായി ബന്ധപ്പെട്ട ആളുകളും പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നു. ‘ആറാട്ട്’ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

എന്നാല്‍, വലിയ മുതല്‍മുടക്കുള്ള ഒരു സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് സാഹചര്യങ്ങള്‍ കണിശമായി വിലയിരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നവംബര്‍ മാസത്തോട് കൂടി മാത്രമേ ‘ആറാട്ട്’ എന്ന് തിയേറ്ററുകളില്‍ എത്തുമെന്നത് പറയാന്‍ സാധിക്കൂ. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി.

Read more

കഴിഞ്ഞ ദിവസമാണ് ഒക്ടോബര്‍ 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 50% സീറ്റുകളില്‍ മാത്രമാണ് പ്രവേശനം ഉണ്ടാവുക. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. 35ല്‍ അധികം മലയാള സിനിമകളാണ് റിലീസിന് തയാറായിരിക്കുന്നത്.