ഒരു പരിധി വിട്ട് പറഞ്ഞുപറ്റിച്ച് ആളുകളെ മോശം സിനിമ കാണിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല: ആസിഫ് അലി

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ആസിഫ് അലി അഭിനയ ജീവിതത്തിന്റെ ഒരു ദശാബ്ദം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ ജയപരാജയങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍. പ്രമോഷന്റെ പേരിലാണെങ്കില്‍ പോലും ഒരു പരിധി വിട്ട് ആളുകളെ പറഞ്ഞുപറ്റിച്ച് സിനിമ കാണിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് ആസിഫ് അലി പറയുന്നത്.

തിയേറ്ററില്‍ പോയിക്കണ്ട് ഒരു സിനിമ മോശമാണെന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ പിന്നെ മനസ്സുകൊണ്ട് ആ സിനിമയെ പ്രമോട്ട് ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അതാണ് ഏറ്റവും വലിയ പ്രശ്‌നം. നമ്മളെ വിശ്വസിച്ച് സിനിമയ്ക്ക് ടിക്കറ്റെടുക്കുന്ന പ്രേക്ഷകരെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്.

Read more

അതു കൊണ്ട് തന്നെ പ്രമോഷന്‍ ഒരു മാര്‍ക്കറ്റിങ് ആണെങ്കില്‍ പോലും ഒരു പരിധി വിട്ട് പറഞ്ഞ് പറ്റിച്ച് മോശം സിനിമകള്‍ ആളുകളെ കാണിക്കാന്‍ ഞാന്‍ ഒരുക്കമല്ല ആസിഫ് അലി വ്യക്തമാക്കി.