എനിക്ക് നിന്നെ വിവാഹം കഴിക്കണം എന്നുണ്ട്; വിവാഹാഭ്യര്‍ത്ഥന നടത്തിയ ആള്‍ക്ക് മറുപടി നല്‍കി അര്‍ച്ചന കവി!

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് ് അര്‍ച്ചന കവി. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ച് തുറന്നുപറഞ്ഞുള്ള അര്‍ച്ചനയുടെ പോസ്റ്റ് അടുത്തിടെ വൈറലായി മാറിയിരുന്നു. വിവാഹമോചനത്തെ കുറിച്ചും ഡിപ്രഷനിലൂടെ കടന്നുപോയതിനെ കുറിച്ചുമൊക്കെ അര്‍ച്ചന തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകരോട് സംവദിക്കുന്നതിന്റെ ഇടയില്‍ ഒരാള്‍ നടത്തിയ വിവാഹാഭ്യർത്ഥനയ്ക്ക് നടി നല്‍കിയ മറുപടിയാണ് വൈറലായി മാറുന്നത്.

എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നുണ്ട് എന്ന് ഒരാള്‍ പറയുമ്പോള്‍, എനിക്ക് എന്നെ തന്നെ വിവാഹം കഴിക്കാന്‍ ആണ് ആഗ്രഹമെന്നായിരുന്നു നടി നല്‍കിയ മറുപടി. മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത് മനഃപൂര്‍വം അല്ലേ  എന്നൊരാള്‍ ചോദിക്കുമ്പോള്‍ സിനിമ എന്നില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് പ്രിയപെട്ടവരെ എന്നാണ് നടി മറുപടി നല്‍കിയത്.

സ്റ്റാന്‍ഡപ് കൊമേഡിയനായ അബീഷ് മാത്യുവാണ് അര്‍ച്ചനയെ വിവാഹം ചെയ്തത്. പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. തന്റെ വിഷാദാവസ്ഥയായിരുന്നില്ല വേര്‍പിരിയലിന് കാരണം. വ്യത്യസ്തമായ കാര്യങ്ങളാണ് ജീവിതത്തില്‍ വേണ്ടതെന്ന് മനസ്സിലാക്കിയതിനാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്.