ഒട്ടും മൂഡ് ഇല്ലെങ്കില്‍ ആരാധകരോട് സെല്‍ഫിക്ക് നോ പറയും: അപര്‍ണ ബാലമുരളി

മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രമായി ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. ചിലപ്പോള്‍ ആരാധകരോട് സെല്‍ഫിക്ക് നോ പറയാറുണ്ട് എന്ന കാര്യമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ മൂഡ് അനുസരിച്ചാകും സെല്‍ഫിക്ക് തയ്യാറാവുക എന്നാണ് അപര്‍ണ പറയുന്നത്.

“”പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍ എന്റെ മൂഡ് അനുസരിച്ചാണ് അതിന് നിന്നു കൊടുക്കുക. ഒട്ടും മൂഡ് ഇല്ലാത്ത സമയത്താണേല്‍ പറ്റില്ല എന്ന് പറയും”” എന്ന് അപര്‍ണ കേരള കൗമുദിയോട് പറഞ്ഞു.

തമിഴില്‍ സൂര്യക്കൊപ്പം “സൂരരൈ പോട്രു” എന്ന ചിത്രത്തിലാണ് അപര്‍ണ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര പറഞ്ഞിട്ടാണ് താന്‍ ഓഡീഷനില്‍ പങ്കെടുത്തതെന്നും ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലെന്നും അപര്‍ണ പറഞ്ഞു.