മറ്റുള്ളവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്; നെഗറ്റീവ് ട്രോളുകള്‍ക്കെതിരെ അപര്‍ണ ബാലമുരളി

Gambinos Ad
ript>

സോഷ്യല്‍ മീഡിയയില്‍ ഇത് ട്രോളുകളുടെ കാലമാണ്. സിനിമയിലോ രാഷ്ട്രീയത്തിലോ എന്ത് നടന്നാലും അത് ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുന്ന ട്രോളുകളില്‍ രസകരമായവയും എന്നാല്‍ നെഗറ്റീവ് ടച്ചുള്ളവയുമുണ്ട്. അധിക്ഷേപകരമായ ട്രോളുകള്‍ പലപ്പോഴും നേരിടേണ്ടി വരുന്നത് സിനിമാതാരങ്ങളാണ്. ഇത്തരം ട്രോളുകളെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് യുവനടി അപര്‍ണ ബാലമുരളി. ട്രോളുകള്‍ രസകരങ്ങളായാലും അതു വഴി മറ്റൊരാളുടെ ആത്മവിശ്വാസം തകര്‍ക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്ന് സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍ നടി വ്യക്തമാക്കി.

Gambinos Ad

“ട്രോളുകള്‍ പൊതുവേ രസമുള്ളതാണ്. എന്നാല്‍ നമുക്ക് ഒരാളെയും ജഡ്ജ് ചെയ്യാനുള്ള അവകാശമില്ലെന്ന് മനസ്സിലാക്കണം. നിങ്ങള്‍ ഒരു പരാജയമാണെന്ന് ഒരാളുടെയും അടുത്തുപോയി പറയാനുള്ള അവകാശവുമില്ല. അത്തരത്തിലുള്ള ട്രോളുകളോട് എനിക്ക് കടുത്ത എതിര്‍പ്പാണുള്ളത്. കാരണം ഈ ട്രോള്‍ ഉണ്ടാക്കുന്നവര്‍ക്ക് വരെ അതിന്റേതായുള്ള ടാലന്റ് ഉണ്ടെന്ന് ഓര്‍ക്കണം. അവര്‍ അത് മാനിച്ചുവേണം ബാക്കിയുള്ളവരെ ട്രോള്‍ ചെയ്യാനായിട്ട്. പക്ഷേ ട്രോളുകളിലൂടെ ഒരാളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ഒരു അഭിനേതാവ് അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ അത് ഇനിയൊരു ട്രോള്‍ ഇറങ്ങിയേക്കുമോ എന്ന് ഭയന്ന് ആകരുത്. അങ്ങനെയൊരു അവസ്ഥ ആരുമുണ്ടാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.” അപര്‍ണ പറഞ്ഞു.

കഴിഞ്ഞ ദിവസം നടി രഞ്ജിനിയുടെ ചിത്രം ഉള്‍പ്പെടുത്തി ട്രോളിറങ്ങിയതും അതിനെതിരെ അവര്‍ പ്രതികരിച്ചതും വലിയ വാര്‍ത്തയായിരുന്നു.
ചിത്രം എന്ന സിനിമയില്‍ നിന്നും മോഹന്‍ലാലിന്റെയും രഞ്ജിനിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് ബോഡിഷെയ്മിങ് നടത്തുന്ന തരത്തിലുള്ള ട്രോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാലിന്റെ മേയ്ക്കപ്പില്ലാത്ത ചിത്രം ചേര്‍ത്ത് മറ്റൊരു ട്രോള്‍ ഇറക്കിയാണ് രഞ്ജിനി ഇതിന് മറുപടി നല്‍കിയത്.
സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളില്‍ നിന്ന് ആരാധകരെ പിന്തിരിപ്പിക്കേണ്ടത് സൂപ്പര്‍ താരങ്ങളാണെന്നും നടി അഭിപ്രായപ്പെട്ടിരുന്നു.