ജനപ്രിയ നായകന്‍ എന്നല്ലെങ്കില്‍ മറ്റേത് ടൈറ്റിലാവും ചേരുക; ദിലീപിന്റെ മറുപടി

കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ദിലീപ്. അതിനാല്‍ തന്നെ അദ്ദേഹത്തിന് ജനപ്രിയ നായകന്‍ എന്ന വിളിപേരാണ് സിനിമ ലോകം ചാര്‍ത്തി നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ജനപ്രിയ നായകനെന്ന പേരല്ലെങ്കില്‍ മറ്റേത് ടൈറ്റിലാണ് ദിലീപെന്ന താരത്തിന് ചേരുക എന്നത് അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരമാണ് ശ്രദ്ധ നേടുന്നത്.

‘അങ്ങനെയൊരു ടൈറ്റില്‍ ഇടേണ്ടത് ഞാനല്ല. അത് ജനങ്ങളാണ് തീരുമാനിക്കുന്നത്. ഞാന്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. എല്ലാവര്‍ക്കും ഇഷ്ടപെട്ട സിനിമകള്‍ ചെയ്യുകയെന്നതാണ് എന്റെ ആഗ്രഹം.’

‘എനിക്കു ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് എന്നെ വളര്‍ത്തിയ, ഇഷ്ടപ്പെടുന്ന ഇവിടുത്തെ ജനങ്ങളോടാണ്. അപ്പോള്‍ അവരെ, എല്ലായ്‌പ്പോഴും ഏറ്റവും നന്നായി രസിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.’

‘എന്ത് വലിയ സ്ഥാനമാനങ്ങള്‍ ലഭിച്ചാലും, ജനങ്ങളുടെ മനസിലിടം നേടുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതിനപ്പുറമൊന്നുമില്ല. അവരോടുള്ള നന്ദി എനിക്ക് വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് എപ്പോഴും അവരിലൊരാളായി തുടരാനാണ് ആഗ്രഹം ബിഹൈന്‍ഡ് വുഡ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തി ദിലീപ് പറഞ്ഞു.