വിനായകന്റെ തീം സോംഗ്, സംഗീതം ട്രാന്‍സിന്റെ ഐഡന്റിറ്റി: അന്‍വര്‍ റഷീദ്

ഫഹദ് ഫാസിലിനെയും നസ്രിയെയും നായികാ നായകന്മാരാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രം “ട്രാന്‍സ്” ഫെബ്രുവരി 20ന് തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ തീം സോംഗിന് സംഗീതമൊരുക്കിയിരിക്കുന്നത് വിനായകനാണ്. സംഗീതം ചിത്രത്തിന്റെ ഐഡന്റിറ്റിയായി ഉപയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ അന്‍വര്‍ റഷീദ്.

“”സിനിമയുടെ തീം സോംഗിന് സംഗീതമൊരുക്കിയിരിക്കുന്നത് വിനായകനാണ്. നേരത്തെ കമ്മട്ടിപ്പാടത്തിലും ഒരു ഗാനം വിനായകന്‍ ഒരുക്കിയിരുന്നു. സംഗീതം ട്രാന്‍സിലും ഒരു ഐഡന്റിറ്റിയായി ഉപയോഗിച്ചിട്ടുണ്ട്. പശ്ചാത്തലസംഗീതമെല്ലാം സിനിമയുടെ ഹൈലൈറ്റാകുമെന്നാണ് പ്രതീക്ഷ”” എന്ന് അന്‍വര്‍ റഷീദ് പറഞ്ഞു.

മ്യൂസിക്കിനോടും സിനിമ നീതി പുലര്‍ത്തുന്നു. സംഗീതത്തിന്റെ വ്യത്യസ്തത പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്നവര്‍ക്ക് നിരാശരാകേണ്ടി വരില്ലെന്ന് ഉറപ്പിക്കാമെന്നും അന്‍വര്‍ റഷീദ് പറഞ്ഞു. അഞ്ച് ഗാനങ്ങളാണ് ട്രാന്‍സിലുള്ളത്. ജാക്‌സണ്‍ വിജയനാണ് സംഗീത സംവിധായകന്‍. സുഷിന്‍ ശ്യാമും ജാക്‌സണ്‍ വിജയനും ചേര്‍ന്നാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.