ചിരിയുടെ ശബ്ദവും, പുഞ്ചിരി രൂപപ്പെടുന്ന രീതിയും; ഗോപി സുന്ദറിനോട് പ്രണയം തോന്നാനുള്ള കാരണം പങ്കുവെച്ച് അമൃത

 

അമൃത സുരേഷും ഗോപിസുന്ദറും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ഇരുവര്‍ക്കുമെതിരെ വലിയ സൈബര്‍ ആക്രമണം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഒരുമിച്ചുള്ള നിമിഷങ്ങള്‍ എല്ലാം ഫോട്ടോകളാക്കി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

പങ്കുവെക്കുന്ന ചിത്രങ്ങള്‍ വളരെപ്പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തനിക്ക് ഗോപി സുന്ദറിനോട് പ്രണയം തോന്നാനുണ്ടായ കാരണത്തെ കുറിച്ചു വാചാലയാകുകയാണ് അമൃത.

‘ഒരാളുമായി പ്രണയത്തിലാവാന്‍ അയാളില്‍ കാണുന്ന ചെറിയ ചില കാര്യങ്ങള്‍ മതി, അവരുടെ ചിരിയുടെ ശബ്ദവും, പുഞ്ചിരി രൂപപ്പെടുന്ന രീതിയും പോലെ’ എന്നാണ് അമൃത കുറിച്ചിരിയ്ക്കുന്നത്. സ്റ്റോറിയ്ക്കൊപ്പം ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും അമൃത സുരേഷ് പങ്കുവച്ചത് സോഷ്യല്‍ മീഡിയ വഴിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും തക്ക മറുപടി അമൃത നല്‍കിയിരുന്നു.