കുടുംബവിളക്ക് പരമ്പരയിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് അമൃത നായര്‍. സ്വന്തം പേരിനെക്കാളും നടിയെ ശീതള്‍ എന്ന പേരിലാണ് നടിയെ അറിയപ്പടുന്നത്. കുടുംബവിളക്കില്‍ നിന്ന് മാറിയിട്ടും നടിയെ ശീതള്‍ എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. അമൃതയ്ക്ക് പകരം മറ്റൊരു താരം ശീതളായി എത്തിയിട്ടുണ്ട് കുടുംബവിളക്കിലെ മികച്ച പ്രേക്ഷക സ്വീകാര്യതയുളള താരമായിരുന്നു അമൃത.
ഇപ്പോഴിതാ അമൃത ബിഹൈന്‍ഡ് വുഡ്സിന് നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പ്രമുഖ താരത്തില്‍ നിന്നുണ്ടായ മോശം അനുഭവമാണ് നടി വെളിപ്പെടുത്തിയത്. ഇവരുടെ പേര് പ്രതിപാദിക്കാതെയായിരുന്നു അമൃതയുടെ തുറന്നുപറച്ചില്‍.
Read more
തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു സംഭവം. ആ താരത്തെ ഭയങ്കര ഇഷ്ടമായിരുന്നു . എന്നാല്‍ അവരോട് ഓടിച്ചെന്ന് മിണ്ടിയപ്പോള്‍ മൈന്റ് പോലും ചെയ്തില്ല. അത് എനിക്ക് വലിയ സങ്കടമായെന്നും അമൃത പറയുന്നു. പിന്നീട് ഒരു ഫോട്ടോ എടുത്തതിന് ശേഷം അവിടെ നിന്ന് പതുക്കെ പോയെന്നും അമൃത ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു .