മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകും, പക്ഷേ  തോറ്റു കൊടുക്കരുത്: അമേയ 

മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകിയാൽ  അതിൽ തോറ്റു പിന്മാറരുതെന്ന് നടി അമേയ മാത്യു. വണ്ണം കുറച്ച് സാരിയുടുത്തുള്ള പുതിയ ചിത്രങ്ങളുടെ കൂടെ നടിയുടെ  ഈ ഉപദേശം.

നമുക്ക് മോശം ദിവസങ്ങൾ തിരിച്ചടി നൽകും, പക്ഷേ  തോറ്റു കൊടുക്കരുത്. സ്വയം കുറ്റപ്പെടുത്താതെ നാളെ ഇതിലും നന്നായി ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക.’ അമേയ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ലോക്ഡൗൺ കാലത്ത് താൻ  വണ്ണം കുറച്ചതിനെക്കുറിച്ച് താരം പറഞ്ഞത്
ശരീരഭാരം എട്ട് കിലോ കുറച്ചാണ് ഇവർ  ആരാധകരെ ഞെട്ടിച്ചത്.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.