എനിക്ക് മാപ്പ് തരണം, അയാള്‍ എനിക്ക് കത്ത് തന്നിട്ട് പോയി, ഒരിക്കലും മറക്കില്ലെന്ന് അമല പോള്‍

കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വച്ചുണ്ടായ വിചിത്രമായ ഒരനുഭവം പങ്കുവെച്ച് അമലാ പോള്‍. പുതിയ ചിത്രം ടീച്ചറിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ഫ്ളൈറ്റില്‍ ഇങ്ങോട്ട് വരുമ്പോള്‍ പിന്നിലെ സീറ്റില്‍ നിന്നും ഒരാള്‍ പെട്ടെന്ന് എന്റെ മുന്നില്‍ വന്ന് അമല പോള്‍ അല്ലേന്ന് ചോദിച്ചു. ഞാന്‍ ഒന്ന് ഞെട്ടി. മുപ്പതിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പ്രായക്കാരനായിരുന്നു. അയാളൊരു പേപ്പര്‍ നല്‍കി.

അതിലെഴുതിയിരുന്നു ആര്‍ യു അമല പോള്‍ എന്ന്. അതേന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത് വായിക്കണം. സ്വകാര്യമാണെന്ന് പറഞ്ഞ് ആ കത്ത് തന്നു. അങ്ങനൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാനത് വായിച്ചുവെന്നാണ് അമല പോള്‍ പറയുന്നത്.

അതില്‍ എഴുതിയിരുന്നത്, പുള്ളിക്കാരന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് എന്നെക്കുറിച്ചൊരു റൂമര്‍ വന്നിരുന്നു. അത് പുള്ളി പ്രചരിപ്പിച്ചുവെന്നും അതില്‍ വലിയ വിഷമുണ്ടെന്നും അതിനാല്‍ ദയവ് ചെയ്ത് ക്ഷമിക്കണം എന്നുമായിരുന്നു.

തന്റെ വിശ്വാസ പ്രകാരം മാപ്പ് കൊടുത്താല്‍ മാത്രമേ അയാള്‍ക്ക് മുക്തി ലഭിക്കുകയുള്ളൂവെന്നായിരുന്നു. എന്ന് നിങ്ങളുടെ സഹോദരന്‍ എന്നും ടീച്ചറിന് ആശംസകള്‍ എന്നും എഴുതിയിരുന്നു. അതും തന്ന് അയാള്‍ പോയി. പിന്നെ ആളെ കണ്ടില്ലെന്നും അമല പറയുന്നു.