പ്രേമ'ത്തില്‍ ജോര്‍ജ് ആകേണ്ടിയിരുന്നത് ദുല്‍ഖര്‍;  പക്ഷേ പിന്നീട് സംഭവിച്ചത്; തുറന്നു പറഞ്ഞ് അല്‍ഫോന്‍സ്‌ പുത്രന്‍

നിവിന്‍പോളിയ്ക്ക് കരിയര്‍ ബ്രേക്ക് നൽകിയ ചിത്രമാണ്  പ്രേമം. ഇപ്പോഴിതാ പ്രേമത്തിലെ ജോര്‍ജാവാന്‍ താന്‍ ആദ്യം തീരുമാനിച്ചത് ദുല്‍ഖറിനെയായിരുന്നുവെന്ന് സംവിധായകൻ  അല്‍ഫോന്‍സ് പറയുന്നു.

നിര്‍മ്മാതാവ് അന്‍വര്‍ റഷീദും ദുല്‍ഖറിനെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ നിവിനുമായുള്ള വ്യക്തിപരമായ  അടുപ്പമാണ് ഈ ചിത്രത്തിലേക്ക് നിവിനെ എത്തിച്ചതെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. ഫിലിം കമ്പാനിയന്‍ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് അല്‍ഫോന്‍സ് പുത്രന്റെ വെളിപ്പെടുത്തല്‍.

Read more

ചിത്രത്തില്‍ സൗബിന്‍ സാഹിറും വിനയ്‌ഫോര്‍ട്ടും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.