ആ ഹോളിവുഡ് ചിത്രം ഇന്ത്യന്‍ ഭാഷയില്‍ എത്തിയാല്‍ അഭിനേതാവായി ഒരൊറ്റ ആള്‍ മാത്രം , മമ്മൂട്ടി; ആരാധകരെ ഞെട്ടിച്ച് അല്ലു അര്‍ജുന്‍

തെലുങ്കു സൂപ്പര്‍ സ്റ്റാറെങ്കിലും മലയാളത്തിലും അല്ലു അര്‍ജുന് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് നടന്‍ അല്ലു അര്‍ജുന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഹോളിവുഡ് ക്ലാസിക്കായ ഗോഡ്ഫാദര്‍ എന്ന സിനിമ ഇന്ത്യന്‍ ഭാഷയില്‍ ചെയ്യുകയാണെങ്കില്‍ അതിന് പറ്റിയ നടന്‍ മമ്മൂട്ടി തന്നെയാണെന്നാണ് അല്ലുവിന്റെ അഭിപ്പായം. കഥാപാത്രത്തിന് പെര്‍ഫക്ട് എന്നാണ് അല്ലു മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

മഴവില്‍ മനോരമയ്ക്ക് നല്‍കിയ പഴയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹോളിവുഡ് സിനിമകള്‍ അതുപോലെ ഇന്ത്യന്‍ ഭാഷകളില്‍ ചെയ്യുമ്പോള്‍ ആരെയായിരിക്കും പ്രധാന കഥാപാത്രമായി തെരഞ്ഞെടുക്കുക, എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരമായാണ് അല്ലു തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘എനിക്ക് തോന്നുന്നു മമ്മൂട്ടി സാര്‍. മമ്മൂട്ടി സാര്‍ ആയിരിക്കും പെര്‍ഫക്ട്,” അല്ലു അര്‍ജുന്‍ പറഞ്ഞു. 1972ല്‍ പുറത്തിറങ്ങിയ മാഫിയ- ക്രൈം സിനിമയായ ഗോഡ്ഫാദര്‍ ഹോളിവുഡിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നാണ്.