ആരൊക്കെ എതിർത്താലും വാരിയംകുന്നന്റെ യഥാർത്ഥ ചരിത്രം പുറത്തു കൊണ്ടുവരും , മൂകാംബിക അമ്മയുടെ ശക്തിയിൽ എല്ലാം നടക്കും:  അലി അക്ബർ

സംവിധായകന്‍ ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന ചലച്ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബറും 1921 എന്ന  ചിത്രം പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മൂകാംബിക ദേവീസന്നിധിയിൽ സമർപ്പിച്ചിരിക്കുകയാണ് സംവിധായകൻ അലി അക്ബർ.

‘ആരൊക്കെ എതിർത്താലും ഈ ഉദ്യമം സാക്ഷാത്കരിക്കും എന്നൊരു പ്രതിജ്ഞയിലാണ് താനിന്നുമെന്ന് അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

ദേവിയുടെ ഭക്തനാണ് ഞാൻ, അമ്മയുടെ മുന്നിൽ തിരക്കഥ സമർപ്പിച്ചാണ് ഞാൻ തുടങ്ങുന്നത്. എനിക്ക് അമ്മയുടെ ശക്തിയിൽ വലിയ വിശ്വാസമുണ്ട്. എനിക്ക് മാത്രമല്ല ഒരുപാട് സിനിമാ പ്രവർത്തകർക്ക് മൂകാംബിക ദേവിയെ വിശ്വാസമാണ്. അവിടെ ചെന്ന് പ്രാർത്ഥിച്ചിട്ടാണ് പലരും വർക്ക് തുടങ്ങുന്നത്, ചിലർ പറയാറില്ല എനിക്ക് അത് പറയാൻ ഒരു മടിയുമില്ല. എനിക്ക് നേരെ വരുന്ന അക്രമങ്ങൾ എന്റെ ഊർജ്ജം കൂട്ടുന്നതെ ഉള്ളൂ. പൊതുജന പങ്കാളിത്തത്തോടെയാണ് ഞാൻ ഈ സിനിമ ചെയ്യാൻ പോകുന്നത്,. വളരെ നല്ല സപ്പോർട്ട് കിട്ടുന്നുണ്ട്. ഷൂട്ടിങ്ങിനു വീട് കിട്ടില്ല എന്ന് വിചാരിച്ചിടത്ത് ഇങ്ങോട്ടു വന്നു വീട് തന്ന വ്യക്തികൾ ഉണ്ട്, നമ്പൂതിരിമനകൾ തരാൻ തയ്യാറായിട്ടു ആളുണ്ട്. അതുപോലെ ക്രൗഡ് ആയി വരാൻ രണ്ടായിരത്തോളം ആളുകൾ റെഡി ആണ്. സിനിമ സാക്ഷാത്കരിക്കുമോ എന്ന് ആരും ഭയപ്പെടേണ്ട, ഇത് നടത്താൻ തന്നെയാണ് ഞാൻ ഇറങ്ങി പുറപ്പെട്ടത്.’ അലി അക്ബർ പറയുന്നു.