നിങ്ങൾ രാമന്റെ വാനരന്മാരാകൂ, രാമക്ഷേത്ര നിർമ്മാണത്തിന് സഹായം , ആരാധകരോട്  ആവശ്യപ്പെട്ട് അക്ഷയ് കുമാർ

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകാൻ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ആരാധകരോട്  ആവശ്യപ്പെട്ട് ബോളിവുഡ് താരം അക്ഷയ് കുമാർ..

രാമസേതു നിർമ്മിക്കാൻ സഹായിച്ച അണ്ണാനെ  പോലെ നമ്മൾ പറ്റാവുന്ന രീതിയിൽ സഹായം എത്തിക്കണം. നമ്മളിൽ ചിലർ വാനരരും അണ്ണാന്മാരുമാകണം.

Read more

നമുക്ക് പറ്റാവുന്ന രീതിയിൽ സഹായം എത്തിച്ചാണ് ചരിത്രദൗത്യത്തിൽ പങ്കാളിയാവേണ്ടത്. ശ്രീരാമൻ പഠിപ്പിച്ച പാതയിലൂടെ സഞ്ചരിക്കാൻ ഇത് നമ്മുടെ വരുംതലമുറയെ സഹായിക്കും- അക്ഷയ് കുമാർ പറഞ്ഞു.