സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് നല്ല റോളുകള്‍ കിട്ടിയത് അല്ലാതെ ഒരു മുതിര്‍ന്ന സംവിധായകനും പിന്തുണച്ചിട്ടല്ല; തുറന്നടിച്ച് അക്ഷയ് കുമാര്‍

ഒരു മുതിര്‍ന്ന സംവിധായകരും പിന്തുണച്ചല്ല തനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചതെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. മുതിര്‍ന്ന സംവിധായകന്‍ എന്തു കൊണ്ടാണ് അക്ഷയിനെ പരിഗണിക്കാത്തത് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് നടന്‍ ഇങ്ങനെ പറഞ്ഞത്.

തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന സൂപ്പര്‍ താരങ്ങളെ മാത്രമേ മുതിര്‍ന്ന സംവിധായകര്‍ വിളിക്കുകയുള്ളൂ എന്നെനിക്ക് തോന്നുന്നു. ഒരിക്കലും എനിക്ക് യോജിക്കാത്ത കഥാപാത്രത്തിനായി വിളിക്കണം എന്ന് നിര്‍ബന്ധിക്കാനാവില്ലല്ലോ,. അദ്ദേഹം പറയുന്നു.

Read more

എനിക്ക് അര്‍ഹതപ്പെടാത്ത ഒരു സിനിമയിലും അഭിനയിക്കണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. ഒരു മുതിര്‍ന്ന സംവിധായകനും പിന്തുണച്ചിട്ടല്ല എനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത്. എന്റെ അദ്ധ്വാനവും കഴിവും കൊണ്ടാണ് അക്ഷയ് കുമാര്‍ വ്യക്തമാക്കി.