'ഇവരുടെ തലമുറ ഭാവിയില്‍ അവരുടെ അമ്മയ്ക്കും പെങ്ങള്‍ക്കും ഗര്‍ഭം ഉണ്ടാക്കി.കൊടുക്കുന്നവരാകും'; വിമര്‍ശകരെ കുറിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

കടുവ സിനിമയുടെ വിജയാഘോഷപരിപാടിയില്‍ വെച്ച് പ്യഥ്വിരാജ് ഷാജി കൈലാസിന്റെ കാലില്‍ തൊട്ട് നമസ്‌കരിച്ചതിനെ വിമര്‍ശിക്കുന്നവര്‍ കുടുംബ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. മനുഷ്യനെ മൃഗമാക്കി മാറ്റണമെന്നതാണ് ഇവരുടെ ലക്ഷ്യമെന്നും അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അച്ഛന്‍, അമ്മ, ഗുരുക്കന്മാര്‍, കര്‍ഷകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെ ബഹുമാനിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും ഇതൊന്നുമല്ല പുരോഗമനമാണ് നമുക്ക് വേണ്ടതെന്നും പ്രചരിപ്പിക്കുന്നവര്‍ ഇതിനെ പരമ പുച്ഛത്തോടെയാണ് നോക്കിക്കാണുന്നത്.

വിമര്‍ശകര്‍ സൃഷ്ടിക്കുന്ന തലമുറ ഭാവിയില്‍ അവരുടെ അമ്മയ്ക്കും പെങ്ങള്‍ക്കും ഗര്‍ഭം ഉണ്ടാക്കിക്കൊടുക്കുന്നവര്‍ ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും അഖില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമുക്ക് മുന്നേ സഞ്ചരിച്ചവര്‍…നമുക്ക് സഞ്ചരിക്കാന്‍ വഴി വെട്ടി തന്നവര്‍..ജന്മത്തിന് കാരണമായ അച്ഛന്‍..ജന്മം തന്ന അമ്മ..അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന ഗുരുക്കന്മാര്‍..നമുക്ക് വേണ്ടി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍..നമ്മെ നേര്‍ വഴിക്ക് നയിക്കുന്ന സുഹൃത്തുക്കള്‍..ഗുരു കാരണവന്മാര്‍ ..ഇവരെയൊക്കെ ബഹുമാനിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്നുംഅതൊന്നുമല്ല പുരോഗമനം ആണ് നമുക്ക് വേണ്ടതെന്ന് പ്രചരിപ്പിക്കുന്ന നുണയിടങ്ങളും..കവിത മോഷ്ടാക്കളും..ജനാധിപത്യ അരുണന്മാരും.. സര്‍വോപരി മലയാള കഞ്ചാവ് സിനിമ മാഫിയകളും

..പൃഥ്വി രാജ് ഷാജി കൈലാസ് സാറിന്റെ കാലില്‍ തൊട്ട് നമസ്‌കരിച്ചതിനെ പരമ പുചഛത്തോടെ ആണ് നോക്കി കാണുന്നത് …ഈ മുകളില്‍ പറഞ്ഞ കൂട്ടങ്ങള്‍ സൃഷ്ടിക്കുന്ന തലമുറ ഭാവിയില്‍ അവരുടെ അമ്മയ്ക്കും പെങ്ങള്‍ക്കും ഗര്‍ഭം ഉണ്ടാക്കി കൊടുക്കുന്നവര്‍ ആകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട..

.ഇവരെ സംബന്ധിച്ച് അമ്മ,അച്ഛന്‍ കുടുംബം എന്നതൊക്കെ തൂതെറിയപെടെണ്ട ഒന്നാണ്..കുടുംബം എന്നത് വേസ്റ്റ്ണ്..മനുഷ്യന് സ്വതന്ത്രമായി വിഹരിക്കാന്‍ കഴിയുന്ന ഒരു ജീവി ആയി മാറണം..മനുഷ്യനേ മൃഗമായി മാറ്റണം എന്നതാണ്ഇവരുടെ ആത്യന്തികമായ ലക്ഷ്യം…കുരു പൊട്ടുന്നവര്‍ക്ക് കാര്യമായി തന്നെ പൊട്ടട്ടേ…