പൊളിറ്റിക്കൽ കറക്ട്നസ് നോക്കാറില്ല; സിനിമയിലെ നല്ലതും ചീത്തയും മനസ്സിലാക്കാനുളള ബുദ്ധി പ്രേക്ഷകർക്കുണ്ട് : ഐശ്വര്യ ലക്ഷ്മി

സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ  ശ്രദ്ധ നേടുകയാണ്. തന്റെ അറിവിൽ നിന്നും കിട്ടിയത് നമ്മൾ ചെയ്യുന്ന കഥാപാത്രത്തെ ഒരിക്കലും വിധിക്കരുത് എന്നാണെന്ന് അവർ പറയുന്നു.

തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നോക്കി സിനിമ ചെയ്യാൻ തുടങ്ങിയാൽ പിന്നെ എല്ലാ കാരക്ടറും ഒരേ പോലെയുള്ളതായി മാറുമെന്നും ഈ നടി വ്യക്തമാക്കി. ക്രിയേറ്റിവിറ്റിക്ക് ആ വാക്കിൽ തന്നെ ഫ്രീഡം ഉണ്ടെന്നും ഐശ്വര്യ പറഞ്ഞു.

സിനിമയിലെ ഒരു കഥാപാത്രം കൊലപാതകം ചെയ്തു എന്നു പറഞ്ഞ് നാളെ പോയി ഒരാൾ കൊലപാതകം ചെയ്യണമെന്നില്ല എന്ന് പറഞ്ഞ ഐശ്വര്യ നല്ലതും ചീത്തയും മനസ്സിലാക്കാനുള്ള ബുദ്ധി പ്രേക്ഷകർക്ക് ഉണ്ടെന്നും കൂട്ടിച്ചേർത്തു.