'ഡാന്‍സ് ചെയ്യാന്‍ എനിക്ക് വലിയ പേടിയാണ്, ഞാനൊരു മോശം ഡാന്‍സര്‍ ആയതു കൊണ്ടല്ല'; തുറന്നു പറഞ്ഞു ഐശ്വര്യ ലക്ഷ്മി

ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. അത് താന്‍ മോശം ഡാന്‍സര്‍ ആയതു കൊണ്ടല്ല ഒരു സദസിന്റെ മുമ്പില്‍ ഡാന്‍സ് ചെയ്യേണ്ടി വരുമ്പോള്‍ അല്ലെങ്കില്‍ പെട്ടെന്ന് സ്റ്റെപ്‌സ് തരുമ്പോള്‍ ഒക്കെയാണ് പേടി തോന്നാറുള്ളത് എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറയുന്നത്.

”ഡാന്‍സ് ചെയ്യാന്‍ എനിക്ക് വലിയ പേടിയായിരുന്നു. ഞാനൊരു മോശം ഡാന്‍സര്‍ ആയതുകൊണ്ടല്ല ആ പേടി. ഒരു സദസിന്റെ മുമ്പില്‍ ഡാന്‍സ് ചെയ്യേണ്ടി വരുമ്പോള്‍ അല്ലെങ്കില്‍ പെട്ടെന്ന് സ്റ്റെപ്‌സ് തരുമ്പോള്‍ ഒക്കെയാണ് എനിക്ക് പേടി. ഇപ്പോള്‍ ആ ടെന്‍ഷനും പേടിയുമൊക്കെ മാറിയിട്ടുണ്ട്.”

”ഡാന്‍സ് ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്. സത്യം പറഞ്ഞാല്‍, നല്ല ഡാന്‍സും പാട്ടുമൊക്കെയുള്ള ഒരു സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. അങ്ങനെയൊരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്” എന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അര്‍ച്ചന 31 നോട്ട് ഔട്ട്, കുമാരി, ഗോഡ്സെ, പൊന്നിയിന്‍ സെല്‍വന്‍, ബിസ്മി സ്പെഷ്യല്‍ എന്നിവയാണ് ഐശ്വര്യ ലക്ഷ്മിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. കാണെക്കാണെ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.