'ടൂ വീലര്‍ എങ്ങനെ ഓടിക്കാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം'; പഠിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ച് അഹാന

ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനില്‍ ഒരു ആരാധകന് അഹാന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിക്കുന്ന ആളാണ് അഹാനയെന്നും അടുത്തതായി പഠിക്കാന്‍ ആഗ്രഹിക്കുന്ന 5 കാര്യങ്ങള്‍ എന്താണ് എന്നായിരുന്നു ചോദ്യം.

ഇതിന് അഹാന നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. “”തെലുങ്ക്, ബേക്കിംഗ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ഔട്ടാകാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം, ടു വീലര്‍ എങ്ങനെ നന്നായി ഓടിക്കാം”” എന്നാണ് അഹാനയുടെ മറുപടി.

അടുത്ത സിനിമകള്‍ ഏതൊക്കെയാണ് എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അടി, നാന്‍സി റാണി രണ്ട് രഹസ്യമായ പ്രൊജക്ടുകളും എന്നാണ് അഹാനയുടെ മറുപടി. തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചോദിച്ച ആള്‍ക്കും കൃത്യമായ മറുപടി അഹാന നല്‍കിയിട്ടുണ്ട്.

“കനിവും, വിവേകവും യുക്തി സഹജവുമായി പെരുമാറുന്നയാളാവാന്‍ ശ്രമിക്കുന്നതിന് പുറമെ ഞാനൊരു കലാകാരിയാണ്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം, അഡ്വര്‍ടൈസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ബിരുദവും”” എന്ന് അഹാന വ്യക്തമാക്കി.