അന്ന് ടൊവിനോ അല്ല ഞാനാണ് സ്റ്റാര്‍ എന്ന് തോന്നിപ്പോയി, കമന്റ് ബോക്‌സ് മുഴുവന്‍ എന്നെ കുറിച്ചുള്ള തെറി ആയിരുന്നു: അഹാന

നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുള്ള താരമാണ് അഹാന കൃഷ്ണ. ശക്തമായ രീതിയില്‍ തന്നെ അഹാന അതിനോട് പ്രതികരിക്കാറുമുണ്ട്. ‘ലൂക്ക’ സിനിമ എത്തിയപ്പോഴുള്ള അനുഭവമാണ് അഹാന ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. അന്ന് ടൊവിനോ അല്ല താനാണ് സ്റ്റാര്‍ എന്ന് തോന്നിയതിനെ കുറിച്ചാണ് അഹാന പറയുന്നത്.

ലൂക്കയിലെ പാട്ട് ഇറങ്ങിയപ്പോള്‍ അതില്‍ ഏകദേശം ആയിരത്തി അഞ്ഞൂറ് കമന്റുകള്‍ ഓളമുണ്ടായിരുന്നു. അന്ന് ടൊവിനോയാണ് സ്റ്റാര്‍, പക്ഷെ കമന്റ് ബോക്‌സ് കണ്ടാല്‍ തോന്നും ഞാനാണ് സ്റ്റാറെന്ന്. കമന്റ് ബോക്‌സ് മുഴുവന്‍ എന്നെ കുറിച്ചായിരുന്നു. പക്ഷെ അതെല്ലാം തെറിയായിരുന്നു എന്നേയുള്ളൂ.

കമന്റുകള്‍ കണ്ട് അന്നൊക്കെ സ്വഭാവികമായും ഭയങ്കര വിഷമം ആയിട്ടുണ്ട്. ഹേര്‍ട്ട് മെന്റാല്‍റ്റി എന്ന് പറയുന്ന ഒന്നുണ്ടല്ലോ. അതായത് പത്ത് പേര് ഒരു കാര്യം പറഞ്ഞാല്‍ ഒരു ഇരുപത് പേര്‍ക്ക് കൂടെ അത് പറയാനുള്ള ഒരു മെന്റാല്‍റ്റി ഉണ്ടാവുമല്ലോ എന്നാണ് കമന്റുകളുടെ സ്വഭാവത്തെ കുറിച്ച് അഹാന പറയുന്നത്.

അതേസമയം, ‘അടി’ എന്ന സിനിമയാണ് അഹാനയുടെതായി ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. ഏപ്രില്‍ 14ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അടിയിലെ പ്രകടനത്തിന് മികച്ച കമന്റുകളാണ് അഹാനയ്ക്ക് ലഭിക്കുന്നത്. പോസിറ്റീവ് കമന്റ്‌സ് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും താരം പറയുന്നുണ്ട്.