'അന്ന് ആ കുഞ്ഞിന് നീതി വാങ്ങി കൊടുക്കാൻ എനിക്ക് കഴിഞ്ഞു'; ഷുക്കൂർ വക്കീൽ

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ  ആളാണ് ഷുക്കൂർ വക്കിൽ. ജീവിതത്തിലും കഥാപാത്രത്തിലും ഒരുപോലെ വക്കീൽ കുപ്പായമണിഞ്ഞ ഷുക്കൂർ സ്ത്രീകളുടെ പല നിയമ പേരാട്ടങ്ങളിലും ഭാ​ഗമായി മാറിട്ടുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ താൻ വാദിച്ച് ജയിച്ച ഒരു കേസിനെ കുറിച്ച് വക്കീൽ പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. 2013 മുതൽ 2017 വരെ കാസർഗോഡ് ഡിസ്ട്രിക്ക് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായിരുന്ന കാലത്താണ് സഫിയ വധക്കേസ് വരുന്നത്.

വീട്ടുജോലിക്കായി കുടകിൽ നിന്ന് കാസർ​ഗോട്ടേക്ക് കൊണ്ടുവന്ന 11 വയസ്സ് പ്രായമുള്ള പെൺകുട്ടി ​ഗോവയിൽ കൊല്ലപെട്ടതാണ് കേസ്. കുട്ടിയെ കാണാനില്ലെന്ന കേസിൽ പ്രതി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. ഒന്നര കൊല്ലത്തിന് ശേഷമാണ് കുട്ടിയുടെ ശരീര ഭാ​ഗങ്ങൾ കണ്ടെടുക്കുന്നത്. അന്ന്  ആ കേസ് വാദിച്ചത് താനായിരുന്നു.

കേസിൽ ഒന്നാം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. അന്ന് ആ കുഞ്ഞിന് നീതി വാങ്ങി കൊടുക്കാൻ തനിക്ക് കഴിഞ്ഞു. സ്ത്രീകളുടെ പല നിയമ പേരാട്ടങ്ങളിലും ഭാ​ഗമാകാൻ അങ്ങനെ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.