എന്നും മണിരത്നം സിനിമയിലെ നായികയാകാൻ ആഗ്രഹിക്കുന്ന ആളാണു ഞാൻ: അദിതി

മണിരത്നം ചിത്രങ്ങളുടെ അവിഭാജ്യ ഘടകമാണ് നടി അദിതി.ഇപ്പോഴിതാ മനോരമയുമായുള്ള അഭിമുഖത്തിൽ സംവിധായകനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.

എന്നും മണിരത്നം സിനിമയിലെ നായികയാകാൻ ആഗ്രഹിക്കുന്ന ആളാണു ഞാൻ. അദ്ദേഹത്തിന്റെ ബോംബേ എന്ന സിനിമയായിരു ന്നു നടിയാവാനുള്ള എന്റെ പ്രചോദനം.

മണി സാറിന്റെ ചിത്രങ്ങളിൽ നാം നമ്മുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നൽകേണ്ടി വരും. ഏറെ വെല്ലുവിളികൾ ഉള്ള വേഷമായിരിക്കും എന്നുറപ്പാണ്.

അങ്ങനെയുള്ള കഥാപാത്രങ്ങൾ
എല്ലാവരുടെയും മനസ്സിൽ തങ്ങിനിൽക്കും. അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പറ്റിയത് എന്റെ ഭാഗ്യമാണ്.

അതേസമയം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ 15 വർഷത്തിനു ശേഷം വീണ്ടും മലയാളത്തിൽ എത്തിയിരിക്കുകയാണ് അദിതി.