ആ സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടി, എന്നാല്‍ നിര്‍മ്മിച്ച എനിക്ക് ലഭിക്കേണ്ടിയിരുന്ന പണം കിട്ടിയില്ല: ഉര്‍വശി

മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. അഭിനേതാവ് ആയി മാത്രമല്ല സിനിമയ്ക്ക് വേണ്ടി കഥ എഴുതിയും സിനിമാ നിര്‍മ്മാതാവിന്റെ റോളിലും ഉര്‍വശി എത്തിയിരുന്നു. ഉര്‍വശി കഥയെഴുതി നിര്‍മ്മിച്ച ഒരു ചിത്രമാണ് പിടിക്കോഴി കൂവുന്ന നൂറ്റാണ്ട്.

ചിത്രത്തില്‍ നായികയും ഉര്‍വശിയായിരുന്നു. മനേജ് കെ. ജയനും ദിലീപും ജഗതിയും കല്‍പ്പനയുമൊക്കെ വേഷമിട്ട ചിത്രം 1994ല്‍ ആണ് പുറത്തിറങ്ങിയത്. ചിത്രം തിയേറ്ററില്‍ മികച്ച വിജയം നേടിയെങ്കിലും തനിക്കു ലഭിക്കേണ്ടിയിരുന്ന പണം കിട്ടിയില്ല എന്നാണ് ഉര്‍വശി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നിര്‍മ്മാതാവ് ആകാന്‍ തന്നെ കൊള്ളില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടു. സിനിമാ നിര്‍മ്മാണം വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്. പണമുണ്ടായതു കൊണ്ട് മാത്രം നിര്‍മ്മാതാവാന്‍ പറ്റില്ല. അതിനു മറ്റൊരു കഴിവു തന്നെ വേണം. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തിയേറ്ററില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു.

പക്ഷേ, തനിക്കു ലഭിക്കേണ്ടിയിരുന്ന പണം കിട്ടിയില്ല. അതു ചോദിച്ചു പിന്നാലെ നടക്കാനും തനിക്ക് ആവില്ലായിരുന്നു. പുറത്തുള്ളവരെ മാത്രം വിശ്വസിച്ചു പണം ചെലവാക്കാന്‍ പറ്റില്ല. അതിനു നമുക്കൊരു നല്ല ടീം ഉണ്ടാകണം എന്നാണ് ഉര്‍വശി പറയുന്നത്. വിജി തമ്പി ആയിരുന്നു പിടക്കോഴി കൂവുന്ന നൂറ്റാണ്ട് സംവിധാനം ചെയ്തത്.