ഉണ്ണി മുകുന്ദനോട് പ്രണയമായിരുന്നോ?; മനസ്സ് തുറന്ന് സ്വാസിക

ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണ് എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളോടു പ്രതികരിച്ച നടി സ്വാസിക വിജയ്. ആ വാര്‍ത്തകള്‍ തെറ്റാണെന്നും മാമാങ്കത്തിലെ ഉണ്ണിയുടെ പ്രകടനം കണ്ടതിനു ശേഷം അദ്ദേഹത്തെ അഭിനന്ദിച്ചു പങ്കുവെച്ച കുറിപ്പാണ് ഇത്തരമൊരു വാര്‍ത്തയ്ക്കു കാരണമായതെന്നും സ്വാസിക പറഞ്ഞു.

“സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം എന്നു കണ്ടപ്പോള്‍ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടി തുറന്നു നോക്കി. ഉണ്ണിയുെട മാമാങ്കം സിനിമ കണ്ടിട്ട് ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു സാധാരണ രീതിയില്‍ ഒരു പോസ്റ്റിട്ടു. ഞങ്ങള്‍ മുമ്പ് ഒറീസ എന്ന ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നു മുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.”

“ഉണ്ണിയുടെ നല്ലൊരു കഥാപാത്രം കണ്ടപ്പോള്‍ എനിക്ക് വാചാലയാകാന്‍ തോന്നി. ഉണ്ണിയുടെ കഠിനപ്രയത്‌നത്തിന് നല്ലൊരു ഫലം കിട്ടി, വളരെ സന്തോഷമുണ്ട് എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. Fell in love എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്‌നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പോസ്റ്റ് ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയാരു വാര്‍ത്തയായത്.” മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നില്‍ സ്വാസിക പറഞ്ഞു.