ഒരു രാത്രി കൂടെ കഴിയണമെന്ന് അയാള്‍ പറഞ്ഞു, മറ്റൊരാളും അതിനെ പിന്തുണച്ചു, ഞാന്‍ ഞെട്ടിപ്പോയി; ദുരനുഭവം പങ്കുവെച്ച് നടി

കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്ന് മലയാളിയ്ക്ക് സുപരിചിതയായി തീര്‍ന്ന താരമാണ് ജസീല പണ്‍വീര്‍. മലയാളത്തിലെ സീരിയലുകളില്‍ സജീവമായിരുന്നുവെങ്കിലും ജസീലയെ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍മാജിക് ഷോയിലൂടെയാണ്.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്് ജസീല. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്.

ജസീലയുടെ വാക്കുകള്‍

..’പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. വൈകുന്നേരമായിരുന്നു ബെംഗളൂരുവില്‍ നിന്ന് എത്തിയത്. എന്നോടൊപ്പം കോഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് സുഹൃത്തും ബെംഗളൂരുവില്‍ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്.

Read more

ഇയാള്‍ തന്നോട് ഒരു രാത്രി കഴിയാന്‍പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പിന്തുണയ്ക്കുന്ന താരത്തിലുള്ള സമീപനമായിരുന്നു. ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് പറഞ്ഞു. എത്ര പൈസ വരെ തരുമെന്നെക്കെ ചോദിച്ചതായും ജസീല പറയുന്നു.