മകന്റെ വൃക്ക മാറ്റിവയ്ക്കാന്‍ താരസംഘടനയായ ‘അമ്മ’ സഹായിക്കില്ലേ?; നടി സേതുലക്ഷ്മി പറയുന്നു

Gambinos Ad
ript>

സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി രംഗത്ത് വന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 10 വര്‍ഷത്തിലേറെയായി വൃക്കരോഗം മൂലം ക്ലേശമനുഭവിക്കുന്ന മകന്‍ കിഷോറിന് വൃക്ക മാറ്റിവയ്ക്കാന്‍ സഹായിക്കണമെന്നായിരുന്നു സേതുലക്ഷ്മിയുടെ അഭ്യര്‍ത്ഥന. ഇക്കാര്യം വാര്‍ത്തയായതോടെ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചോദ്യവും ഏറെ പേര്‍ ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യവും താരസംഘടനയായ ‘അമ്മ’ സഹായിച്ചില്ലെ എന്നാണ്. ഇതിന് ഉത്തരവുമായി സേതുലക്ഷ്മി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

Gambinos Ad

‘വാര്‍ത്ത കണ്ടിട്ട് നിരവധി പേര്‍ വിളിച്ചിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടത് താരസംഘടന സഹായിച്ചില്ലെ എന്നാണ്. സംഘടനയ്ക്ക് ഇതിനെ കുറിച്ച് നേരത്തെ അറിയാം. എന്നാല്‍ പെട്ടെന്ന് ഇത്രയും അധികം തുക വേണമെന്ന് പറഞ്ഞപ്പോള്‍ പ്രൊമോഷന്‍ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകന് വൃക്ക മാറ്റി വയ്ക്കാനും പിന്നീടുള്ള മറ്റ് ചെലവുകള്‍ക്കുമായി 40 ല്ക്ഷത്തോളം രൂപ ആവശ്യമുണ്ട്. താര സംഘടന എന്നെ സഹായിക്കും. പക്ഷേ, അങ്ങോട്ട് കയ്യും വീശി ചെന്നു പറയാനുള്ള മാനസികാവസ്ഥ എനിക്കില്ല. വൃക്ക വാങ്ങാനുള്ള പൈസ കുറച്ചെങ്കിലും ആയാല്‍ ഞാന്‍ സംഘടനയോട് പറയും. ബാക്കി നിങ്ങളൊന്ന് സഹായിക്കണമെന്ന്. ഇത് ഞാന്‍ അവരോട് പറഞ്ഞിട്ടുമുണ്ട്. അവര്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുമുണ്ട്.’ സേതുലക്ഷ്മി പറഞ്ഞു.

വളരെ തുച്ഛമായ തുകയാണ് ഇതുവരെ കിട്ടിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. ‘ആയിരം, ആയിരത്തിയഞ്ഞൂറ്…. അങ്ങനെ തുച്ഛമായ തുകയാണ് അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. ഇപ്പോള്‍ ഏകദേശം ഒരു ലക്ഷം രൂപയെ ആയിട്ടൊള്ളു. ഒരു അഞ്ചു ലക്ഷമെങ്കിലും ആകാതെ സംഘടനയോട് പറയാന്‍ എനിക്ക് നാണക്കേടാണ്സേ-തുലക്ഷ്മി പറഞ്ഞു. മാതൃഭൂമിയോടാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.