ഞാന്‍ ബോറും അടുക്കാന്‍ പറ്റാത്തവളുമാണെന്ന് ആ നടന്‍ പറഞ്ഞു; കാസ്റ്റിംഗ് കൗചിനെക്കുറിച്ച് സമീറ റെഡ്ഡി

Advertisement

സിനിമ മേഖലയില്‍ നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി സമീറ റെഡ്ഡി. തനിക്ക് കാസ്‌റ്റിങ് കൗച്ച്‌ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും പല സിനിമകളില്‍ നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നും പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സമീറ പങ്കുവയ്ക്കുന്നു.

ഷൂട്ടിങ്ങിന് ശേഷമുള്ള പാര്‍ട്ടിക്കൊന്നും താന്‍ പോകാറില്ലായിരുന്നെന്നും അതിനാല്‍ ഒരുപാട് അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നുന്നും നടി  വെളിപ്പെടുത്തി.

ഒരിക്കല്‍ എനിക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടന്‍ പറഞ്ഞത് ഞാന്‍ ബോറും അടുക്കാന്‍ പറ്റാത്ത ആളുമാണെന്നാണ്. അതിനാല്‍ സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും  പറഞ്ഞു.
ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഒരു ചുംബനരംഗം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാന്‍ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേര്‍ത്തതായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ മുസാഫിറില്‍ നിങ്ങള്‍ അത്തരത്തില്‍ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. അതിനര്‍ഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ലെന്ന് ഞാന്‍ വ്യക്തമാക്കി. അവർ വ്യക്തമാക്കി.