'ആളുകളുടെ മനസിലുള്ള റിഫ്രെഷ് ബട്ടണ്‍ പ്രസ് ചെയ്യണം, അല്ലെങ്കില്‍ അവര്‍ നമ്മളെ മറന്നു പോകും'

നോട്ട് ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് റോമ. കുറച്ചു കാലമായി റോമ അഭിനയജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ജയറാം നായകനായെത്തിയ സത്യയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം റോമ വെളേളപ്പം എന്ന ചിത്രത്തിലൂടെ മടങ്ങി വരികയാണ്. ആളുകള്‍ മറന്നു പോകുമെന്ന തോന്നിയതോടെയാണ് സിനിമയിലേക്ക് മടങ്ങി എത്തുന്നതെന്ന് റോമ പറയുന്നു.

“സത്യയായിരുന്നു അവസാന സിനിമ. അതിനു ശേഷം രണ്ടോ മൂന്നോ ഓഫറുകള്‍ വന്നു. അതൊന്നും ഇഷ്ടമായില്ല. മൂന്നു വര്‍ഷം ഇടവേളയെടുത്തു. ആളുകള്‍ മറന്നു പോകുമെന്ന തോന്നിയതോടെ തിരികെ വരാന്‍ തീരുമാനിച്ചു. ആ സമയത്താണ് വെള്ളേപ്പത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത്. നല്ല കഥാപാത്രമാണെന്ന തോന്നിയപ്പോള്‍ സമ്മതം മൂളി. നമ്മള്‍ ആളുകളുടെ മനസിലുള്ള റിഫ്രെഷ് ബട്ടണ്‍ പ്രസ് ചെയ്യണം, അല്ലെങ്കില്‍ അവര്‍ നമ്മളെ മറന്നു പോകും.”

Read more

“സിനിമയില്‍ ഒത്തിരി അവാര്‍ഡ് കിട്ടണമെന്നായിരുന്നു ആഗ്രഹം. നോട്ട്ബുക്ക് ഒരുപാട് അവാര്‍ഡുകള്‍ നേടിത്തന്നു. അതിനേക്കാളേറെ ആളുകള്‍ നല്‍കുന്ന സ്‌നേഹവും പരിഗണനയുമാണ് കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ്. ആളുകള്‍ ഇഷ്ടപ്പെടുന്ന റോളുകള്‍ ചെയ്യണം. ഒരിക്കലെങ്കിലും ഒരു നെഗറ്റീവ് റോള്‍ ചെയ്യണം എന്നുമുണ്ട്.” സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ റോമ പറഞ്ഞു.