ആശ്രയിക്കാന്‍ ആരുമില്ല, എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റില്ലല്ലോ; സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസിനെ കുറിച്ച് പാർവതി

ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യമായി തരണം ചെയ്ത്
’സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ്’ താൻ ആസ്വദിച്ചിട്ടുണ്ടെന്ന് പാർവതി ജയറാം.

ജയറാം അരികില്‍ ഇല്ലാത്തപ്പോള്‍ എല്ലാം തനിയെ ചെയ്യാന്‍ ശീലിച്ചെന്നും അവർ പറഞ്ഞു.

‘ഏതു സാഹചര്യം വരുമ്പോഴും പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ ഒരു കോമണ്‍സെന്‍സ് ഒക്കെയുണ്ടാവും. എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ആശ്രയിക്കാന്‍ ആരുമില്ല എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റില്ലല്ലോ. സിനിമാ ഫീല്‍ഡിന്റെ സ്വഭാവം എനിക്ക് അറിയാവുന്നതുമാണ്. അങ്ങനെ എല്ലാം തന്നെ ചെയ്തു ശീലിച്ചു.

മക്കള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോഴൊക്കെ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. അത് ഞാന്‍ ജയറാമിനോട് പറഞ്ഞു ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമില്ലല്ലോ. അപ്പോള്‍ അത് എങ്ങനെ പരിഹരിക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്. ജീവിതം അങ്ങനെയാണ്. പക്ഷെ ഈ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് ഒരളവ് വരെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എനിക്കിതൊക്കെ ചെയ്യാന്‍ പറ്റും എന്നൊരു ആത്മവിശ്വാസം കിട്ടി’. പാർവതി വ്യക്തമാക്കി.