എം.ബി.ബി.എസ് ചെയ്തിട്ട് എന്തെങ്കിലും കൈയബദ്ധം പറ്റിയാല്‍ പ്രശ്നമാണല്ലോ, ഇതിലാകുമ്പോള്‍ കുറേ കഷായവും അരിഷ്ടവും ഒക്കെയല്ലേയുള്ളു: അനന്യ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി അനന്യ. ഭ്രമം എന്ന ചിത്രത്തില്‍ സ്‌നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അനന്യയുടെ മടങ്ങിവരവ്. സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് കുട്ടിക്കാലത്ത് തന്റെ ആഗ്രഹം ആയുര്‍വേദ ഡോക്ടര്‍ ആകാന്‍ ആയിരുന്നുവെന്നാണ് അനന്യ പറയുന്നത്.

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്ത് എടുക്കണം, ഏത് കോഴ്സില്‍ പോകണം എന്നൊക്കെയുള്ള ആലോചനയായി. എന്തായാലും ഡോക്ടര്‍ ആവണം എന്നാണ് ഇഷ്ടം. എംബിബിഎസ് ചെയ്തിട്ട് അതില്‍ നമുക്ക് എന്തെങ്കിലും കൈയബദ്ധം പറ്റിയാല്‍ പ്രശ്നമാണല്ലോ ആയുര്‍വേദം ആകുമ്പോള്‍ പിന്നെ കുറേ കഷായവും അരിഷ്ടവുമൊക്കെയല്ല.

അതായിരുന്നു യഥാര്‍ത്ഥത്തില്‍ തന്റെ മനസില്‍ ഉണ്ടായിരുന്നത്. പിന്നെ എങ്ങനെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് സിനിമയിലെത്തി. ഡോക്ടര്‍ ആവണമെന്ന ആ ചിന്തയൊക്കെ മറന്നേ പോയി. പഠിച്ചതൊക്കെ പെരുമ്പാവൂരിലാണ്. സ്‌കൂളിലായാലും കോളജിലായാലും വലിയ ബഹളമൊന്നും ഇല്ലാത്ത, അലമ്പൊന്നും അല്ലാത്ത ഒരാളായിരുന്നു എന്നാണ് തോന്നുന്നതെന്നും അനന്യ പറയുന്നു.

2017ല്‍ പുറത്തിറങ്ങിയ ടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം അനന്യ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന ചിത്രമായതു കൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആളുകള്‍ ഇത് സ്വീകരിക്കുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. പക്ഷേ ആളുകള്‍ സിനിമയേയും കഥാപാത്രത്തേയും സ്വീകരിച്ചു എന്ന് അനന്യ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.