‘സജി എന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും അധ്വാനം നല്‍കിയ കഥാപാത്രം, കൂടുതല്‍ പ്രശംസ കിട്ടുന്നതും ഇതിന്’; കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ച് സൗബിന്‍ ഷാഹിര്‍

Gambinos Ad
ript>

മലയാളത്തിലെ യുവനിര ഒന്നിച്ച നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വില്ലന്‍ റോളില്‍ ഫഹദ ഫാസില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. നാല് സഹോദരങ്ങളുടെ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ഈ ചിത്രത്തിലെ സജി എന്ന കഥാപാത്രമാണ് തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും അധ്വാനം നല്‍കിയ റോളെന്നാണ് സൗബിന്‍ ഷാഹിര്‍ പറയുന്നത്.

Gambinos Ad

‘ചിത്രത്തിന് ലഭിക്കുന്നതു പോലെ സജി എന്ന കഥാപാത്രത്തിനും നല്ല അഭിപ്രായമാണ് സജി എന്ന ക്യാരക്ടറിനും ലഭിക്കുന്നത്. ഇതുവരെ ചെയ്യാത്ത ഒരു പാറ്റേണ്‍ ആയതുകൊണ്ട് പ്രേക്ഷകരുടെ ഉള്ളില്‍ ആ കഥാപാത്രം നിറഞ്ഞു നില്‍ക്കുന്നുണ്ട്. എനിക്ക് ഏറ്റവും കൂടുതല്‍ കോളുകല്‍ വരുന്നതും, ഞാന്‍ ഏറ്റവും കൂടുതല്‍ അധ്വാനിച്ചതും ഇതിലെ സജി എന്ന കഥാപാത്രത്തിനാണ്. നല്ലൊരു ടീം വര്‍ക്കും കൂടി ചിത്രത്തിന് ഉണ്ടായിരുന്നതിനാല്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണിത്’ ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞു.

കഥാപാത്രത്തിന്റെ കാര്യത്തില്‍ പ്രത്യേക സെലക്ഷനില്ലെന്നും സൗബിന്‍ പറയുന്നു. സമയത്തിനൊത്ത് കിട്ടുന്ന കഥാപാത്രങ്ങള്‍ എല്ലാം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതില്‍ ചിലത് നല്ലാതാകും, ചിലത് മോശമാകും. ഞാന്‍ എല്ലാ കഥാപാത്രങ്ങളും ചെയ്യും. ഒരു ജോലി പോലെ ഇതിനെ കണ്ടാമതിയല്ലോ. ഒരു ജീവിത മാര്‍ഗമാണിത്. അപ്പോല്‍ നല്ല കഥാപാത്രങ്ങളെ മാത്രം നോക്കിയിരുന്നാല്‍ അത് എന്നെ പോലുള്ള ഒരാള്‍ക്ക് ലഭിക്കണമെന്നില്ലെന്നും സൗബിന്‍ പറഞ്ഞു.