അമ്മ’യുടെ യോഗത്തിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് നടൻ മണികണ്ഠൻ അങ്ങനെ  ചോദിച്ചത്, പക്ഷേ  ഞാൻ അനുവദിച്ചില്ല ; തുറന്നു പറഞ്ഞ് സിദ്ദിഖ്

നടൻ മണികണ്ഠന്റെ എളിമ തന്നെ അദ്ഭുതപ്പെടുത്തുന്നതാണെന്ന് തുറന്നു പറഞ്ഞ് സിദ്ദിഖ്. ഒരു ടെലിവിഷൻ ചാനലിൽ ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട അഭിമുഖ പരിപാടിയിലായിരുന്നു എളിമ കൊണ്ട് തന്നെ വിസ്മയിപ്പിച്ച ആ നടനെക്കുറിച്ച് സിദ്ദിഖ് പങ്കുവച്ചത്.

ചില നടന്മാരുടെ അഭിനയത്തേക്കാളുപരി അവരുടെ എളിമ നമ്മളെ അദ്ഭുതപ്പെടുത്താറുണ്ട്. അങ്ങനെയൊരാളാണ് മണികണ്ഠൻ. ആദ്യം കാണുന്നത് ഒരിക്കൽ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വച്ചാണ്. അന്ന് അത്രയും ആളുകൾക്കിടയിൽ നിന്നു കൊണ്ട് മണികണ്ഠൻ എന്നോട് ചോദിച്ചത്, ആ കാലിൽ ഒന്ന് തൊട്ടോട്ടെ എന്നാണ്. പക്ഷേ ഞാൻ അനുവദിച്ചില്ല.

മണികണ്ഠന് നമ്മളെയൊക്കെയാണ് സിനിമാ താരങ്ങൾ.  ചിലരുടെ സ്വഭാവ രീതി അങ്ങനെയാണ്. അത്രത്തോളം എളിമയാണ്. എന്നാൽ ചിലർ അങ്ങനെയല്ല ചെറിയ വേഷം ചെയ്യുന്ന നടനാണെങ്കിൽ പോലും നമ്മുടെ തോളത്ത് വന്നടിച്ചിട്ട് ‘എന്തുണ്ട് സിദ്ദിഖ് ഇക്കാ’ എന്ന് ചോദിക്കുന്നവരുമുണ്ട്. അതൊരു തെറ്റാണ് എന്നല്ല, അവർ കുറച്ചു കൂടി ക്ലോസ് ആയി ഇടപഴകുന്നു. പക്ഷേ എളിമയുള്ള ഒരു നടനോടാകും നമുക്ക് കൂടുതൽ ഇഷ്ടം തോന്നുക”.