'മോണോ ആക്ട് പഠിപ്പിച്ചത് റഹീം, പഠിപ്പിസ്റ്റായിരുന്നു'; തുറന്നു പറഞ്ഞ് നോബി

ആദ്യമായി തന്നെ മോണോ ആക്ട് പഠിപ്പിച്ചത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമെന്ന് തുറന്നുപറഞ്ഞ് നടന്‍ നോബി മാര്‍ക്കോസ്. ഒരു ചാനല്‍ അഭിമുഖത്തില്‍, പ്രീമിയര്‍ പത്മിനി സീരീസിലെ അഖിലിന് റഹീമിന്റെ ഛായയുണ്ടെന്ന് പറഞ്ഞപ്പോഴാണ് റഹീമിനെക്കുറിച്ചുള്ള ഓര്‍മകള്‍ നോബി പങ്കുവച്ചത്.

നോബി പറഞ്ഞത്: ‘എഎ റഹീം എന്റെ അയല്‍ക്കാരനാണ്. എന്നെ പണ്ട് ആദ്യമായി മോണോ ആക്ട് പഠിപ്പിച്ചതും റഹീമാണ്. അങ്ങനെയൊരു സംഭവമുണ്ട്. സ്‌കൂള്‍ കാലത്ത് റഹീം പഠിപ്പിസ്റ്റും സ്‌കൂള്‍ ലീഡറുമായിരുന്നു.

നാടകത്തില്‍ പ്രധാന റോളുകള്‍. അങ്ങനെയാണ് എന്നെ മോണോ ആക്ട് പഠിപ്പിച്ചത്.” റഹീമിന്റെ ചെറിയൊരു ഛായ അഖിലിനുണ്ടെന്നും നോബി കൂട്ടിച്ചേര്‍ത്തു.