കറുത്ത് തടിച്ച ഇവരുടെ  ഭർത്താവായി ഞാൻ അഭിനയിക്കുമ്പോൾ അതിനു എന്തെങ്കിലും കാരണവും വേണ്ടേ?പ്രശസ്തനായ ആ നടൻ ചോദിച്ചതങ്ങനെ; ദുരനുഭവം പങ്കുവെച്ച് മഞ്ജു

നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ പലപ്പോഴും താൻ അവഗണിക്കപ്പെട്ടിട്ടുണ്ടെന്നു തുറന്നു പറഞ്ഞ് നടി മഞ്ജു. അടുത്തിന്റെ  ഒരു അഭിമുഖത്തിൽ ആണ് മഞ്ജു ഈ കാര്യം വെളിപ്പെടുത്തിയത്.

ഒരു സീരിയലിന്റെ ചർച്ചകൾ നടന്നു കൊണ്ടിരുന്ന സമയത്താണ് വളരെ പ്രശസ്തനായ ഒരു അഭിനേതാവിൽ നിന്ന് അത്തരത്തിൽ ഒരു മോശം അനുഭവം തനിക്ക് നേരിടേണ്ടി വന്നതെന്ന്  അവർ പറഞ്ഞു.

എന്‍റെ ഭര്‍ത്താവിന്‍റെ റോളായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞാൻ മഞ്ജുവിന്‍റെ ഭര്‍ത്താവായി അഭിനയിക്കുന്നതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. എന്തിനാണ് അങ്ങനെ ഒരു കാരണം എന്ന് ഞാൻ തിരിച്ചു ചോദിച്ചു.

Read more

മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ എന്നെ പോലെ ഒരാൾ കല്യാണം കഴിക്കണം എങ്കിൽ അതിനു തക്കതായ ഒരു കാരണം വേണ്ടായോ എന്നാണു അയാൾ തിരിച്ചു ചോദിച്ചത്.