‘പ്രേക്ഷകരേക്കാള്‍ എനിക്ക് പേടി ചക്കിയെയാണ്’; മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കാളിദാസ്

Gambinos Ad
ript>

ബാലതാരമായെത്തി പൂമരത്തിലൂടെ നായകനായി രംഗ പ്രവേശം ചെയ്ത താരപുത്രനാണ് കാളിദാസ് ജയറാം. ആദ്യ സിനിമ എത്തിയതിനു ശേഷം കൈനിരയെ ചിത്രങ്ങളാണ് കാളിദാസന്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയാണ് കാളിദാസന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോല്‍ തനിക്ക് ആരാധകരേക്കാള്‍ പേടി സഹോദരി ചക്കിയെയാണെന്നാണ് കാളി പറയുന്നത്. ഇന്ത്യാഗ്ലിറ്റ്‌സുമായുള്ള അഭിമുഖത്തിലാണ് കാളാദാസ് ഇക്കാര്യം പറഞ്ഞത്.

Gambinos Ad

‘എന്നെ നന്നായി പിന്തുണയ്ക്കുന്ന ഒരാളാണ് ചക്കി. എന്റെ വലിയ ക്രിട്ടിക്കാണ് ചക്കി. സിനിമ ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് മുഖത്ത് നോക്കി പറയും. ഓഡിയന്‍സിനേക്കാള്‍ കൂടുതല്‍ പേടി ചക്കിയെയാണ്. അവള്‍ക്ക് ഓക്കേയാണെങ്കില്‍ പിന്നെ എല്ലാം ഓക്കെയാണെന്നാണ് എനിക്ക് തോന്നാറ്’ കാളിദാസ് പറയുന്നു. ജയറാമിന്റെയും മുകേഷിന്റെയും സിദ്ധിഖിന്റെയും ഒക്കെ പഴയകാല കോമഡി സ്‌റ്റൈല്‍ ചിത്രങ്ങല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രതീക്ഷ വയ്ക്കാവുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയെന്നും കാളിദാസ് പറയുന്നു.

‘ഒരു കോമഡി എന്റര്‍ടെയ്‌നറാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. ജീത്തു സാര്‍ ചെയ്തിട്ടുള്ള മൈ ബോസ്, മമ്മി ആന്‍ഡ് മി ആ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണിതെന്നും കാളിദാസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക.

മമ്മി ആന്‍ഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്‍കി ചെയ്യുന്ന ചിത്രമാണിത്. ജീത്തു തന്നെയാണ് ചിത്രത്തിന്‍രെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ്ബാബു, ശരത് സഭ, സായികുമാര്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു.

നവാഗതനായ അരുണ്‍ വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കലാസംവിധാനം സാബുറാം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഫെബ്രുവരി 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.