എന്റേത് സ്വവര്‍ഗ്ഗ വിവാഹം, നിശ്ചയം കഴിഞ്ഞെന്ന് നടന്‍ കാല്‍ പെന്‍

ഹരോള്‍ഡ് ആന്‍ഡ് കുമാര്‍ ഫ്രാഞ്ചൈസിയിലൂടെ പ്രശസ്തനായ നടന്‍ കാല്‍ പെനിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും ഉടനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലാണെന്നും കാല്‍ പെന്‍ പറഞ്ഞു. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ നടനായ ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പ് ‘യു കാന്റ് ബി സീരിയസ’് ഇന്ന് പുറത്തിറങ്ങും. ഇതിന് മുന്നോടിയാണ് തന്റെ വിവാഹനിശ്ചയത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും താരം പങ്കുവെച്ചത്.

ജോഷുമായുള്ള 11 വര്‍ഷം നീണ്ട പ്രണയമാണ് ഇപ്പോള്‍ വിവാഹനിശ്ചയത്തിലെത്തിയത്്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ വൈകിയാണ് തന്റെ ലൈംഗികത തിരിച്ചറിഞ്ഞതെന്ന് താരം പറയുന്നു. ജീവിതത്തിലെ വ്യത്യസ്ത സമയങ്ങളിലാണ് പലരും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്നത്. വൈകിയാണെങ്കിലും ഇക്കാര്യം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇരുവരുടെയും മാതാപിതാക്കളും സുഹൃത്തുക്കളും പിന്തുണയുമായി തങ്ങള്‍ക്കൊപ്പമുണ്ടെന്നും കാല്‍ പെന്‍ അറിയിച്ചു.

Read more

വിവാഹം ഇന്ത്യന്‍ രീതിയില്‍ നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുകയാണ്. വിവാഹം വലിയ രീതിയില്‍ വേണോ ചെറുതായി മതിയോ എന്ന കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ വിയോജിപ്പ്് നിലനില്‍ക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് സ്വദേശി മകനാണ് കാല്‍ പെന്‍.