പൊളിറ്റിക്കലി ഇന്‍കറക്റ്റാണ്, ഒഴിവാക്കണം എന്ന് പറഞ്ഞാല്‍ എന്തുചെയ്യും? സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് ഇരിക്കേണ്ട അവസ്ഥയാണ്: ഇന്ദ്രന്‍സ്

സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് ഒരു സംഭാഷണം പറയാനോ എഴുതാനോ രണ്ടു തവണ ആലോചിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് നടന്‍ ഇന്ദ്രന്‍സ്. സിനിമയിലെ കഥാപാത്രം ശാരീരിക സവിശേഷതകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കൊടുക്കാതെ പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

സ്വതന്ത്രമായി പറയാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ കലയ്ക്കു പ്രസക്തിയില്ല. ഒരു കഥാപാത്രം എന്തെങ്കിലും ശാരീരിക സവിശേഷതകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് നല്‍കേണ്ട? അതൊക്കെ പൊളിറ്റിക്കലി ഇന്‍കറക്റ്റാണ്, ഒഴിവാക്കണം എന്ന് പറഞ്ഞാല്‍ എന്തുചെയ്യും.

സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച്, ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ് എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറയുന്നത്. അതേസമയം, ‘വാമനന്‍’ എന്ന സിനിമയാണ് ഇന്ദ്രന്‍സിന്റെതായി റിലീസ് ചെയ്തിരിക്കുന്ന സിനിമ.

വാമനന്‍ എന്നയാളുടെ ജീവിതത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും രാത്രി സ്ത്രീയുടെ നിലവിളി കേള്‍ക്കുന്നു എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. എ.ബി ബിനില്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.