'നാളെയാണ് ആ ദിവസം, ജീവിതത്തില്‍ ഒറ്റപ്പെട്ട വിഷമഘട്ടങ്ങളില്‍ പിന്തുണച്ച് എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി'; വീഡിയോയുമായി ബാല

നാളെ തന്റെ വിവാഹ റിസപ്ഷന്‍ നടക്കുമെന്ന് നടന്‍ ബാല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് ബാല ഇക്കാര്യം അറിയിച്ചത്. ”അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് എന്നോടൊപ്പംനിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്നാണ് ബാല വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ അഞ്ചിന് തന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് വിവാഹവാര്‍ത്ത താരം തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രിയ കൂട്ടുകാരിയെയാണ് ബാല തന്റെ ജീവിതസഖിയാക്കിയിരിക്കുന്നത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടര്‍ എലിസബത്ത്.

ബാലയുടെ വിവാഹത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതോടെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത് വീഡിയോ പങ്കുവച്ചിരുന്നു. ”മികച്ച സായാഹ്നം. ബാല അണ്ണനും ഭാര്യയ്ക്കും എന്റെ പ്രിയ പത്നിക്കുമൊപ്പം” എന്നാണ് ശ്രീശാന്ത് വീഡിയോയില്‍ പറഞ്ഞത്.