ആള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കണം, അല്ലാതെ സിനിമ ചെയ്യാനൊന്നും ആഗ്രഹമില്ല: പ്രണവിനെ കുറിച്ച് മോഹന്‍ലാല്‍

മക്കളായ പ്രണവിനെയും വിസ്മയെയും കുറിച്ച് മനസ്സുതുറന്ന് മോഹന്‍ലാല്‍. ഇരുവരുടെയും വഴികള്‍ വ്യത്യസ്തമാണെന്ന് അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. പ്രണവിനെക്കുറിച്ച് പറയുകയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം അയാള്‍ക്കില്ല, നിര്‍ബന്ധിച്ചാണ് ആദ്യ സിനിമ ചെയ്തതെന്നും മോഹന്‍ലാല്‍ പറയുന്നു.

നമ്മള്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുന്ന ആളാണ്. സ്വതന്ത്രനായി സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് പ്രണവ്. സിനിമയുമായി കൂടിച്ചേരുന്ന സമത്താണ് അയാളിപ്പോള്‍. അവന് കുറച്ച് സമയം ആവശ്യമാണ്”, എന്ന് മോഹന്‍ലാല്‍ പറയുന്നു. ഹൃദയം ഹിറ്റായപ്പോള്‍ എന്ത് സമ്മാനമാണ് കൊടുത്തതെന്ന ചോദ്യത്തിന്, എന്റെ ഹൃദയം കൊടുത്തുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

വിസ്മയയെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു മായ വലിയൊരു കവയിത്രിയൊന്നും അല്ല, പണ്ടെഴുതിയ കുറേ കളക്ഷന്‍സ് നമ്മള്‍ കണ്ടു. അതൊരു ബുക്ക് ആക്കാമോ എന്ന് ചോദിച്ചുവെന്നും അതൊരു സക്‌സസ് ആണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. അടുത്തൊരു ബുക് എഴുതാന്‍ കുട്ടിക്ക് കഴിയുമോ എന്നൊന്നും എനിക്കറിയില്ല. അവരെല്ലാം ഫ്രീ തിങ്കേഴ്‌സ് ആണ്. എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യം നമ്മള്‍ കൊടുത്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.