ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം, ഇനി ഒരിക്കലും അവരുടെ എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ല; ദുരനുഭവം പങ്കുവെച്ച് നസ്രിയ

 

വിമാനത്തില്‍ വെച്ച് താന്‍ നേരിട്ട മോശം അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോള്‍. തായ് എയര്‍വേസിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തില്‍വച്ച് ബാഗ് മോഷണം പോയെന്ന് പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് നടിയുടെ കുറിപ്പ്.

‘ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേസിന്റേത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍വേസിന്റെ ഭാഗത്തുനിന്നോ ജീവനക്കാരുടെ ഭാഗത്തുനിന്നോ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. വിമാനത്തില്‍ വച്ച് ബാഗ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ടപ്പോള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല.

ഇനി എന്റെ ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേസില്‍ യാത്ര ചെയ്യില്ല.’ നസ്രിയ കുറിച്ചു. തായ് എയര്‍വേസിനെ ടാഗ് ചെയ്തുകൊണ്ടാണ് കുറിപ്പ്.