'ആരാധകർ ദൈവത്തെ പോലെയാണ് എനിക്ക്, അവർക്കും എനിക്കും ഇടയിൽ യാതൊരുവിധ കെട്ടുപാടുകളുമില്ല'; വിക്രം

ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം തന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് വിക്രം. വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ആരാധകരുടെ ആവേശപ്രകടനങ്ങളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥനാകാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹം മറുപടി നൽകി‌യത്.

ഇതുപോലുള്ള സ്നേഹപ്രകടനങ്ങൾ സത്യത്തിൽ അനുഗ്രഹമായാണ് അനുഭവപ്പെടാറെന്നും വിക്രം പറഞ്ഞു. ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല. അത് നടക്കുമ്പോൾ അതിനേക്കാൾ വലിയ ഒരു കാര്യവും ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാധകർ ദൈവത്തേപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്.

ഒരർത്ഥത്തിൽ ദൈവം തന്നെയാണ്. തങ്ങൾക്കും ‍ആരാധകർക്കുമിടയിൽ യാതൊരുവിധ കെട്ടുപാടുകളുമില്ല. തങ്ങളിൽ നിന്ന് അവർക്ക് പ്രത്യേകിച്ചൊന്നും കിട്ടാനില്ല. ചിലർ തങ്ങളെ നേരിട്ട് കാണുക ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം പലപ്പോഴും സൂപ്പർതാരങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. എന്നാൽ തനിക്ക് അങ്ങനെയൊരനുഭവം ആരാധകരിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് വ്യത്യസ്തനാവുകയാണ് വിക്രം.

ചിലപ്പോഴൊക്കെ ആരാധകരുടെ വീട് സന്ദർശിക്കാറുണ്ട്. അതൊരു ചെറിയ വീടായിരിക്കും. പക്ഷേ അതിന്റെയുള്ളിൽ മുഴുവൻ തന്റെ ചിത്രം കൊണ്ട് നിറഞ്ഞിരിക്കും. അസാധാരണമാണ് അവർക്ക് ഞങ്ങളോടുള്ള സ്നേഹം. അതിഷ്ടവുമാണ് അതില്ലാതെ പറ്റുകയുമില്ല. മൂന്ന് വർഷത്തിന് ശേഷമാണ് തന്റെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. കോബ്ര എന്ന ചിത്രം എല്ലാവരേയും സന്തോഷിപ്പിക്കുമെന്നും വിക്രം കൂട്ടിച്ചേർത്തു.